ഇഞ്ചിയാര് ഇഞ്ചനാര് എന്ന് ഞാന്‍ ചോദിച്ചിട്ടില്ല
അവരായി അവരുടെ പാടായി
എന്നാല്‍..........
ഇഞ്ചിയിവിടെ വിപ്ലവവിത്തായിരുന്നു
അവര്‍ പോരാടി
സ്വന്തം ജീവനും മണ്ണും എല്ലാം വിട്ടുകൊടുത്ത്
നീതിക്ക് വേണ്ടി ഗര്‍ജ്ജിച്ചു
അവരുടെ ഗര്‍ജ്ജനം കേട്ട് കേരളക്കര ഞെട്ടി
ഭൂലോഗം വറ്റിവരണ്ടു
പേടിച്ചവരെ മൂത്രം മുള്ളിക്കുന്ന ഇഞ്ചിയുടെ
ആ ധൈര്യം ആര്‍ക്കാണിഷ്ടമല്ലാത്തത്
ഇഞ്ചിയെപ്പോലുള്ളവര്‍ നമ്മുടെ കരുത്താണ്
നമ്മുടെ അമ്മയാണ് ഇഞ്ചി
നമുക്ക് പനി വരുമ്പോള്‍ ഗുളിക വാങ്ങാനായി
മഴയത്തും കടക്ക് പോവും
നമുക്ക് വേദനിക്കുമ്പോള്‍ താരാട്ട് പാടും
നമ്മളെ ആട്ടിയാട്ടി ഉറക്കും
നമ്മളെ കട്ടെടുക്കാന്‍ വരുന്നവര്‍ക്കെതിരെ
തള്ളക്കോഴിയാവും
നമ്മളെ ചീത്ത വിളിക്കാന്‍ വരുന്നവര്‍ക്കെതിരെ
ചീറ്റപ്പുലിയാവും
ഇന്നിതാ കേരളക്കരയെ ദുഃഖത്തിലാഴ്ത്തി
ഇഞ്ചി ബ്ലോഗ് പൂട്ടിക്കളഞ്ഞു
എത്ര അഭിശപ്തരാണ് നമ്മള്‍!
കൊന്നത് സ്വന്തം അമ്മയെ
ഇനിയാരുണ്ട് നമുക്ക് പട നയിക്കാന്‍?
ഇനിയാരുണ്ട് നമ്മെ സംരക്ഷിക്കാന്‍?
ഇനിയാരുണ്ട് നമുക്ക് താരാട്ട് പാടാന്‍?
ആരുണ്ടുയാരുണ്ടുയാരുണ്ടുയാരുണ്ട്?
ഇഞ്ചിപ്പെണ്ണേ, നീരരുവീ
കരിമ്പനകള്‍ ഉലച്ച പെണ്ണേ
ഭൂലോഗക്കാവുതീണ്ടാന്‍
നീ ഉണരൂ, നീ ഉണരൂ
(ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് പൂട്ടിച്ച മരമാക്രിയെന്ന വൃത്തികെട്ടവനും അവന്റെ പിണിയാളുകള്‍ക്കും എതിരെ എന്റെ വിമര്‍ശം. ഇതെന്റെ ചോരയാണെടുത്തുകൊള്‍ക!)
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍