Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!

അതെ, മാധ്യമങ്ങള്‍ പ്രവചിച്ചപോലെ,
തമിഴ്നാട് കത്തുകയാണ്!
കടകളില്‍ തീയും പുകയും!
റോഡ് മുഴുവനും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍!
മെറീനാ കടല്‍ക്കരയില്‍ ലക്ഷക്കണക്കിന് തമിഴര്‍
എല്ലായിടത്തും കൊടികള്‍!
ചെന്നൈയില്‍ ആകെ ബഹളമാണ്!
കോയമ്പത്തൂരില്‍ തിക്കും തിരക്കും!
അതെ, പ്രതീക്ഷിച്ചതുപോലെ തമിഴ്നാട് കത്തുകയാണ്!


ഇനിയും അല്‍‌പം കൂടി പറഞ്ഞാല്‍......


അതെ, മാധ്യമങ്ങള്‍ പ്രവചിച്ചപോലെ,
തമിഴ്നാട് കത്തുകയാണ്, കത്തിരിച്ചൂടില്‍!
കടകളില്‍ സിഗരറ്റ് വലിക്കുന്നവരുടെ
ചുണ്ടുകളില്‍ തീയും പുകയും!
റോഡ് മുഴുവനും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍
(സിഗ്നല്‍ ചുവപ്പ് ഉള്ളിടത്ത്)!
മെറീനാ കടല്‍ക്കരയില്‍ ലക്ഷക്കണക്കിന് തമിഴര്‍,
ചൂടായതിനാല്‍ കാറ്റ് കൊള്ളുന്നു!
എല്ലായിടത്തും കൊടികള്‍,
ഇലക്ഷന്‍ ഇപ്പോള്‍ കഴിഞ്ഞതല്ലേ ഉള്ളൂ!
ചെന്നൈയില്‍ ആകെ ബഹളമാണ്, ബിസിനസ് നഗരമല്ലേ!
കോയമ്പത്തൂരില്‍ തിക്കും തിരക്കും, തമിഴ്നാട്-കേരളാ ബോര്‍ഡറിനടുത്തല്ലേ!

അതെ, മാധ്യമങ്ങള്‍ പ്രവചിച്ചപോലെ,
തമിഴ്നാട് കത്തുകയാണ്, കത്തിരിച്ചൂടില്‍!

(ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെട്ടൊരു കവിതയാണ് ഇത്. എനിക്ക് കയ്യും താങ്ങും തണലുമായി നിന്നിരുന്ന മാന്യ വായനക്കാര്‍ക്ക് ഈ കവിതയും ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു - സ്വന്തം രാഗേന്ദു)

പ്രതികരണങ്ങള്‍

Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
പ്രഭാകരനെ താങ്ങി നടന്നിരുന്ന വൈക്കോ പൊട്ടിയപ്പോള്‍ തന്നെ എവിടെയോ ഒരു പിശക് തോന്നിയിരുന്നു. തമിഴന്‍റെ എല്‍ടി‍ടി‍ഇ സ്നേഹമൊക്കെ പൊയ്പ്പോയി. ഈ കവിതയ്ക്ക് രാഗേന്ദുവിന്‌ 90 മാര്‍ക്ക്..
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
തമിഴ്നാട്ടില്‍ അലമ്പ് തുടങ്ങിയിരിക്കും എന്ന് കരുതിയാണ്‌ ഈ ബ്ലോഗില്‍ വന്നത്. പറ്റിച്ചുകളഞ്ഞല്ലോ രാഗേട്ടാ
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
ഇതിനെ കവിത എന്നാണ്‌ പറയുന്നതെന്ന് താഴേ ബ്രാക്കറ്റില്‍ എഴുതിയത് കണ്ടപ്പോഴാണ്‌ മനസ്സിലായത്. എന്നാല്‍ പിന്നെ ഇത് തുടര്‍ച്ചയായി ഗദ്യമായങ്ങ് എഴുതിയാല്‍ പോരേ ? ഇതിനെയൊക്കെ കവിത എന്ന വിളിക്കുന്നത് ഇത്തിരി കടന്ന കയ്യാണ്‌.
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
അനോണിമസേ, കവിതയെപ്പറ്റി താങ്കള്‍ എന്നെ പഠിപ്പിക്കാന്‍ വരേണ്ടാ. അയ്യപ്പനും പവിത്രന്‍ തീക്കുനിയും ഒക്കെ ഇങ്ങനെ പദ്യത്തിന്‍റെ ചട്ടവട്ടങ്ങളെ വലിച്ചെറിഞ്ഞ് നിര്‍ഭയം നഗ്നരാവുന്നവരാണ്‌. എന്‍റെ കവിതയും ആ വഴി പിന്തുടരുന്നു. മലയാളത്തിലെ 50 വര്‍ഷത്തെ കവിത ചരിത്രം വായിച്ച ഞാനാ മനസിലാക്കിയിട്ടുണ്ട്. നമ്മളിനി പിയിലേക്ക് തിരിച്ചുപോവില്ല. കവിതയെന്നത് വൃത്തമല്ല. അതൊരു അനുഭൂതിയാണ്‌.
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
അതൊക്കെ ശരി. കവിതയില്‍ കവിത വേണം കേള്‍ക്കാനും പാടാനും ഇമ്പം വേണം. അങ്ങനെയൊന്ന് താങ്കളെക്കൊണ്ട് എഴുതാന്‍ പറ്റുമോ ? അല്ലാതെ ഈ അനുഭൂതി എന്ത് ചരക്കാ മാഷേ ?
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
ന്ിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആളല്ല. ആദ്യം പോയി കവിതാ‍ാസ്വദിക്കാന്‍ പഠിക്ക.ൂ. പുതിയ തലമുറയിലെ കവിതകള്‍ വായിക്കൂ. എന്നിട്ട് വന്നാല്‍ സംവാദമാവാം,
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
aadyam ezhuthiya anony alla njan enkilum ragendu oru abiprayam paranjal engane rude aayi reply cheyyano? alpam ahankaram vachakangalil ullathayi thonnunnu kalakaranmarkku vendathu vinayam alle mashe?
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നാണല്ലോ തമിഴ്‌ നാട്ടിലെ അഭ്യൂഹം..
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
പ്രഭാകരന്‍റെ ചത്ത് മലച്ച ഫോട്ടോ കണ്ടില്ലേടാ സാംസാ..
Re: തമിഴ്‌നാട് കത്തുന്നു, പ്രവചിച്ചപോലെ!!!!
നിങ്ങളുടെ പഴയ കവിതയുടെ നിലവാരം ഇതിനില്ല....എന്തുപറ്റി ഉറവ വറ്റിയോ രാ‍ഗേന്ദൂ????
നിരാകരണവ്യവസ്ഥ