അവരാദ്യം വന്നത് നഗ്നനൃത്തക്കാരെ കൊല്ലാനാണ്
നഗ്നസംസ്കാരം ഇഷ്ടമല്ലാത്തതുകൊണ്ട് ഞാന്‍ വിഎസിനെ പോലെ മൌനനായി.
തുടര്‍ന്നവര്‍ വന്നത് പബുകളില്‍ ആനന്ദിക്കുന്നവരെ തല്ലാനാണ്
ബാറുകളില്‍ മാത്രം പോവുന്നതിനാല്‍ ഞാന്‍ അങ്ങോട്ട് നോക്കിയില്ല.
പെട്ടെന്നവര്‍ വന്നത് ജെട്ടിയിട്ട് ആട്ടുന്നവരെ വെട്ടാനാണ്
ജെട്ടിയിഷ്ടമല്ലാത്തതിനാല്‍ ഞാന്‍ പട്ടത്ത് ബാബയായി.
പിന്നെയവര്‍ വന്നത് ഇറുകിയ ജീന്‍സിട്ടവരെ വിരട്ടാനാണ്
ജീന്‍സ് എനിക്ക് അലര്‍ജിയായതിനാല്‍ ചിരിച്ച് നോക്കിനിന്നു.
പിന്നെയവര്‍ വന്നത് പാന്റ്സിട്ടവരെ തല്ലിക്കൊല്ലാനാണ്
ഞാന്‍ പാന്റ്സിട്ടതിനാല്‍ പിണറായിപ്പോലെ ഘോരഘോരം വാദിച്ചു
കിം ഫലം?
എന്നാല്‍ ആരും തിരിഞ്ഞ് നോക്കിയില്ല, പ്രതികരിച്ചില്ല
കാരണം മറ്റുള്ളവരെ കൊല്ലുമ്പോഴും തിന്നുമ്പോഴും ഞാന്‍ നോക്കിനിന്നു.
സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ് അവരെന്റെ പാന്റഴിച്ചു
ഭാരതീയത ഇല്ലെന്ന് പറഞ്ഞ് അവരെന്റെ ഷര്‍ട്ടഴിച്ചു.
കേരളീയത വരണമെന്ന് പറഞ്ഞ് അവരെനിക്ക് കോണകം തന്നു
മലബാറിസം വരണമെന്ന് പറഞ്ഞ് അവരെന്നെ പാളത്തൊപ്പി അണിയിച്ചു!
ഇപ്പോള്‍ ഞാന്‍ കോണകവുമണിഞ്ഞ് പാളത്തൊപ്പിയും വച്ച്
പരിണാമം ആവാത്ത കുരങ്ങിനെ പോലെ അവരുടെ താഴെക്കിടന്ന് മുകളിലേക്ക് നോക്കുന്നു!
മാംഗ്ലൂരില്‍ ശ്രീരാം സേന കാട്ടുന്ന അക്രമങ്ങള്‍ കണ്ട് നെഞ്ചുപൊട്ടി എഴുതിയ കവിതയാണ്. കവികളേ കലാകാരന്മാരേ, നമ്മള്‍ പാര്‍ട്ടിഭേദമന്യേ സംഘടിക്കേണ്ട സമയം സംഗതമായിരിക്കുന്നു. ഭാരതത്തെ ആദിമയുഗത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും ഹിന്ദുക്കളല്ല. അവര്‍ അഹിന്ദുക്കളാണ്. അവരെ നമ്മള്‍ കലാസൃഷ്ടി നടത്തിയും കവിതകളെഴുതിയും ഭാരതത്തില്‍ നിന്ന് ഓടിക്കണം.
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍