തള്ളക്കോഴി കരഞ്ഞുവിളിച്ചു, കൊക്കോ കൊക്കോ കൊക്കൊക്കോ!
തന്തക്കോഴി വിളിച്ചുകരഞ്ഞു, കൊക്കോ കൊക്കോ കൊക്കൊക്കോ!
പിള്ളേര്‍ക്കോഴി അലറിവിളിച്ചു, കിക്കീ കിക്കീ കിക്കിക്കീ!
എല്ലാം കൂടി തെറിവിളി അടിപിടി, കൊക്കരകൊക്കോ കൊക്കക്കോ!
കോഴികളുടെ ബ്ലോഗാണിത്, അനോണിക്കളി ഐപ്പിപിടുത്തം
അടിയുടെ പൂരം കാണാന്‍, സ്പോണ്‍സര്‍ ചെയ്യാന്‍ തിരക്കോടുതിരക്ക്
സൌരയൂഥത്തിന് കീഴിലുള്ളത് മുഴുവന്‍ ഇവിടെ വിവാദം
ശാസ്ത്രം, സാഹിത്യം, മതം, രാഷ്ട്രീയം ഒക്കെ വിഷയങ്ങള്‍
ഒന്നിലും വിവരമില്ല, എങ്കിലും തട്ടിമൂളിക്കും...
അനോണിക്കോഴികള്‍, കമ്യൂണിസ്റ്റ് കോഴികള്‍, ഹിന്ദുകോഴികള്‍,
നസ്രാണിക്കോഴികള്‍, മുസ്ലീം കോഴികള്‍, അനോണിക്കോഴികള്‍,
കോര്‍പ്പറേറ്റ് കോഴികള്‍, സ്പൈ കോഴികള്‍, വിദ്യാര്‍ത്ഥി കോഴികള്‍,
പിള്ളാര്‍ കോഴികള്‍, നാടന്‍ കോഴികള്‍, ചാവാലി കോഴികള്‍..
ബ്ലോഗിലേക്കൊരു ചാത്തന്‍ കോഴി വരുന്നു, അലറിവിളിച്ചുകൊണ്ട് -
“ആവഴി പോവല്ലേ കോഴികളേ, ആവഴി കുറുക്കന്‍ കാവലുണ്ട്!
ഈവഴി പോവല്ലെ കോഴികളെ, ഈവഴി മുള്ളും മുരടുമാണ്!
കൂവി തോല്‍പ്പിക്കല്ലേ കോഴികളേ, ബ്ലോഗ് ഭോഗിക്കാനുള്ളതല്ല!”
ചാത്തന്‍റെ വിലാപം കാട്ടിലെ മാറ്റൊലിയായി, പിന്നീട് അലിഞ്ഞു.
ആരും ശ്രദ്ധിച്ചില്ല ചാത്തനെ, വിവാദവുമായി തുടര്‍ന്നു കോഴി ബ്ലോഗ്.
എന്നത്തെയും പോലെ കൊക്കരക്കോ പാടി കോഴികള്‍ അര്‍മ്മാന്തിച്ചു.
സ്പൈ കോഴികളും കോര്‍പ്പറേറ്റ് കോഴികളും ആപ്പുവച്ച് കാര്യം നേടി.
മാഷ്ടര്‍മാരും ശിഷ്യര്‍ ഗണങ്ങളും പൂമൊട്ട് കോഴികളെ നുള്ളിയെറിഞ്ഞു.
വര്‍മ്മമാര്‍ ഐപ്പിയില്‍ അപ്പിയിട്ട് അനോണിക്കഥകള്‍ മെനഞ്ഞു.
സാഹിത്യമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍ നെരങ്ങി.
ഫെമിനിസം മൌസോ കീബോര്‍ഡോ എന്ന് ചില പെടക്കോഴികള്‍ വിവാദിച്ചു.
ഇതിനിടയില്‍ ഒന്ന് നടക്കുന്നുണ്ടായിരുന്നു, അതിശയകരമായ ഒന്ന്!
ഇടയ്ക്കൊക്കെ ഓരോ കോഴികളെ കാണാതാവുന്നു!
എവിടേക്കാണിവര്‍ പോയി മറയുന്നതെന്ന് വിവാദം നുണയുന്നവര്‍ അറിഞ്ഞില്ല,
അവസാനം പ്രധാനപ്പെട്ടത് ആപ്പില്‍ കുടുങ്ങിയപ്പോള്‍ കോഴികള്‍ കൂക്ക് നിര്‍ത്തി.
പരുന്തും കഴുകും കുറുക്കനും പൂച്ചയും നായയും കീരിയും..
കോഴിബ്ലോഗിന്‍റെ ഗലികളില്‍ നിന്ന് പുറത്തുവന്നു!
കോഴികള്‍ പ്രാണരക്ഷാര്‍ത്ഥം ബ്ലോഗില്‍ നിന്ന് ഓടിമറയാന്‍ ശ്രമിച്ചു.
പക്ഷേ ഫലമുണ്ടായില്ല, ഫെവിക്കോള്‍ പോലെ ബ്ലോഗവരെ പിടിച്ചുകെട്ടി.
അപ്പോള്‍ അകലെ നിന്ന് ഒരു പാട്ട് കേള്‍ക്കാമായിരുന്നു -
“ബ്ലോഗ് ഭോഗിക്കാനുള്ളതല്ല മക്കളേ”
പത്രങ്ങള്‍ ബ്ലോഗിനെ പുകഴ്ത്തുന്നുണ്ട്. എന്നാല്‍ വിമര്‍ശനം നടത്തലും തന്‍ കാര്യം നേടലും ശിഷ്യഗണങ്ങളെ ഉണ്ടാക്കിയെടുത്ത് സാഹിത്യരംഗത്ത് പ്രശോഭിക്കലും ആണ് ചില നാറികളായ ബ്ലോഗര്‍മാരുടെ ലക്ഷ്യം. ഇവര്‍ക്കെതിരെ പത്രങ്ങള്‍ എഴുതണം. അതിന് മുന്നോടിയായിട്ട് ഇതാ ഒരു പടപ്പാട്ട്. വായിക്കുക, അഭിപ്രായമറിയിക്കുക.
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍