Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!

അനോണിമാഷിന്‍റെ ബ്ലോഗില്‍ നിന്ന് എന്‍റെ ബ്ലോഗിലേക്ക് ലിങ്ക് വന്നപ്പോള്‍ എനിക്ക് കാര്യം പിടികിട്ടിയില്ല. അവിടെ പോയി വായിച്ചപ്പോഴാണ്‌ കാര്യം മനസ്സിലായത്. ബെന്നി എന്ന പേരിലൊരു ബ്ലോഗര്‍ എന്‍റെ ബ്ലോഗിനെ പരിഹസിക്കാന്‍ അവിടെ കമന്‍റായി എന്‍റെ ബ്ലോഗിന്‍റെ ലിങ്ക് കൊടുത്തിരിക്കുന്നു.

എല്ലാവരും ഇപ്പോള്‍ വിമര്‍ശകരാണ്‌. കവിതയെ വിമര്‍ശിക്കുന്നു. കഥയെ വിമര്‍ശിക്കുന്നു. എന്നാല്‍ രണ്ടുവരി എഴുതാന്‍ പറഞ്ഞാലോ ആകാശത്തിലേക്ക് നോക്കുന്നു. എന്നിട്ട് ഇവനൊക്കെ വിമര്‍ശിക്കാന്‍ നടക്കുന്നു.

എനിക്ക് അനോണിമാഷിനെ അറിയില്ല. എന്നെ കളിയാക്കാനായി ബ്ലോഗര്‍മാരുടെ മുന്നിലിട്ട് കൊടുത്ത ബെന്നിയെയും അറിയില്ല. എന്നാല്‍ ഒരു കാര്യം അറിയാം. കവിതയെന്തെന്ന് ഇവര്‍ക്ക് മനസ്സിലാവണമെങ്കില്‍ ഭൂമിയില്‍ ഇവര്‍ ചുരുങ്ങിയത് 500 കൊല്ലം ജീവിക്കണം. കാരണം, കവിതയെക്കുറിച്ചുള്ള ഇവരുടെ ധാരണ മൊത്തം മണ്ടത്തരമാണ്‌.

രാമന്‍ എഴുതുന്നത് കവിത. അന്വര്‍ എഴുതുന്നത് കവിത. എന്നാല്‍ സഗീറും ഞാനും എഴുതുന്നത് കവിതയല്ല. എന്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഈ വിമര്‍ശകര്‍ ഇങ്ങനെ പറയുന്നത്? യുക്തിയാണോ കവിതയില്‍ വേണ്ടത്? എങ്കില്‍, എത്ര വേണമെങ്കിലും യുക്തിയില്ലായ്മ വിമര്‍ശകര്‍ എഴുതിക്കൂട്ടുന്നതില്‍ ഞാന്‍ കാണിച്ചുതരാം.

എനിക്ക് ഇത്രയേ പറയാനുള്ളൂ. വാളെടുക്കുന്നത് കൊള്ളാം. പക്ഷേ നിങ്ങള്‍ എടുക്കുന്ന വാള്‍ നിങ്ങള്‍ക്ക് എതിരെയും തിരിയാം എന്ന് ഓര്‍ക്കുന്നത് നന്ന്. വിമര്‍ശിക്കല്‍ മാത്രം തൊഴിലാക്കിയ അനോണിമാഷേ, നിങ്ങള്‍ക്ക് കിട്ടാനുള്ളത് വഴിയില്‍ തങ്ങില്ല.

എന്‍റെ നല്ലവരായ സുഹൃത്തുക്കളെ, അനോണിമാഷിന്‍റെ പരാക്രമങ്ങള്‍ ഇവിടെ വായിക്കുക. പുതിയ ബ്ലോഗില്‍ കക്ഷി പരിഹസിക്കുന്നത് കവിതയെഴുതിത്തുടങ്ങിയിരിക്കുന്ന ഒരു പാവം വീട്ടമ്മയെ ആണ്‌. പ്രതികരിക്കുവിന്‍.

പ്രതികരണങ്ങള്‍

Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
കൂട്ടുകാരാ, താങ്കള്‍ എഴുതുന്നത് കവിതയാണെന്ന തെറ്റിദ്ധാരണ മതിയാക്കൂ. വാക്കുകള്‍ ഏച്ചുകെട്ടി വരിതിരിച്ചാല്‍ കവിതയാവില്ല. ഇത് പറയണമെന്ന് പലനാളായി കരുതുന്നതാണ്‌. സഗീറും ആ വീട്ടമ്മയും താങ്കളുമൊക്കെ മണ്ടത്തരമാണ്‌ എഴുതി പിടിപ്പിക്കുന്നത്. അതിന്‌ അനോണിമാഷിന്‍റെ മേല്‍ കുതിര കയറിയിട്ട് കാര്യമെന്ത്?
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
അനോണിയും അനോണിക്കു കൂട്ടു പിടിക്കുന്ന ബ്ലോഗു മഹാകവികളുടെയും ഒക്കെ ധാരണ എന്താണാവോ. മഹാ വിദ്വാന്‍മാരാണെന്നാ ഭാവം. നിങ്ങളെപോലുള്ളവര്‍ ഈ കോക്കസു കളികള്‍ക്കെതിരായി അണിചേരുക. -ജില്‍സ്‌, കോഴിക്കോട്‌.
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
അയ്യോ എന്നേം കുടെ ഒന്നു വിമര്‍ശീരോ..ഞാ ഒന്നു ഫേമസായ്ക്കോട്ടേ, പ്ലീസ്...
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
വിമര്‍ശിക്കുക തൊഴിലാക്കിയിട്ടുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.. എങ്കിലും സഗീറിനെ പോലുള്ള പാവങ്ങളുടെ തലയില്‍ കിടന്ന് നിരങ്ങുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ല... എനിക്ക് ഒരു കൈ സഹായം തരുന്നവരേ നന്ദി!
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
ഇതെന്താ മൈവെബ്ദുനിയയില്‍ എന്‍റെ ജിമെയില്‍ ഐഡി ഉപയോഗിച്ച് കയറാന്‍ പറ്റാത്തെ?
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
ശ്രീദേവി നായര്‍ കവിതകള്‍ ഡിലീറ്റ് ചെയ്തു അനോണിമാഷിനു ഒരു തൂവല്‍ കൂടി, എവിടെ പിടിപ്പിക്കണം എന്നു അങ്ങേര്‍ തീരുമാനിക്കട്ടെ.
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
ഈ അനോണിമാഷെ കുറേ നാളായി ശ്രദ്ധിക്കുന്നു. ഇയാള്‍ നാട് നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ പോസ്റ്റ്. ഇയാളുടെ ബ്ലോഗ് വായിച്ച് വായിച്ച് എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു.
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
പുതിയ ബ്ലോഗ് അഗ്രഗേറ്റര്‍ നിങ്ങളുടെ പോസ്റ്റ് കണ്ടെത്തിയിരിക്കുന്നു . അഭിനന്ദനങ്ങള്‍ സന്ദര്‍ശിക്കുക www.blogs.keralamla.com
Re: അനോണിമാഷിന്‍റെ പരാക്രമങ്ങള്‍!
http://blogs.keralamla.com -ന്‍റെ പ്രവര്‍ത്തകരേ നന്ദി! ഞാന്‍ നിങ്ങളുടെ അഗ്രഗേറ്റര്‍ കാണാറുണ്ട്.
നിരാകരണവ്യവസ്ഥ