മനസ്സും മനസ്സും കിന്നരിക്കുന്നു പ്രേമത്തില്‍,
ശരീരവും ശരീരവും കിന്നരിക്കുന്നു കാമത്തില്‍,
ഏതെടുക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങുന്നു,
ഏതെടുക്കണം എന്നറിയാതെ അവളും...
രണ്ടും ഒന്നല്ലെന്ന് മനസ്സ് പറയുന്നു
സംസ്കാരം പഠിപ്പിക്കുന്നു കാമം തെറ്റെന്ന്
കൃഷ്ണനും ഓഷോയും വാസവദത്തയും കാമികള്‍
രാമനും ഗാന്ധിയും സതിയും പ്രേമികള്‍...
ഞാനും അവളും സംസാരിക്കുന്നില്ല
അവള്‍ക്ക് കാമമോ പ്രേമമോ എന്ന് എനിക്കറിയില്ല
എനിക്ക് കാമമോ പ്രേമമോ എന്ന് അവള്‍ക്കറിയില്ല
അതിനാല്‍ ഞങ്ങള്‍ മിണ്ടുന്നില്ല.
തമാശ പറഞ്ഞ് ഞങ്ങള്‍ പിരിയുന്നു,
അവളുടെ മാറിടം എന്നെ മോഹിപ്പിക്കുന്നു,
എന്‍റെ മാറ് അവളെയും മോഹിപ്പിക്കുന്നു,
എന്നിട്ടും ഒന്നുമൊന്നും പറയാതെ ഞങ്ങള്‍ പോകുന്നു.
വീട്ടിലെത്തുമ്പോള്‍ സമയം രാത്രിയേറെ,
ടിവി തുറന്നപ്പോള്‍ ഷക്കീല, കൂടെ പയ്യന്‍..
കാമത്തിന് തുറന്നുകിട്ടിയ സ്വാതന്ത്ര്യം!
അങ്ങനെ ഞാന്‍ ഷക്കീലയുമായി അവിഹിതവേഴ്ചയില്‍.
കാമമോ പ്രേമമോ എന്ന തത്വശാസ്ത്രപ്രശ്നത്തിന് ഉത്തരം തേടുന്ന ഒരു കവിയെ നിങ്ങള്‍ക്കിതില്‍ കാണാം. അഭിപ്രായമറിയിക്കുമല്ലോ. വായനക്കാരാ, നിങ്ങള്‍ തരുന്ന കൈസഹായത്തിന് ഈ രാഗേന്ദു എന്നുമെന്നും നന്ദിയുള്ളവനായിരിക്കും.

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍