Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

പൂച്ചകള്‍ ഭരിക്കുന്നു - കവിത

കണ്ണടച്ച് പാലുകുടിക്കല്‍ ശൈലി
സാമ്പാര്‍ വേണ്ട, മീനും ഇറച്ചിയും മതി
കട്ടെടുക്കുക വര്‍ഗ്ഗസ്വഭാവം
അലസത കൂടെപ്പിറപ്പ്

വീണാല്‍ നാലുകാലില്‍ മാത്രം
പൂച്ചപ്പെലയാട്ട് ഏറെ പ്രസിദ്ധം
കുട്ടികളെ കൊന്നുതിന്നും
നായയ്ക്കും നരിക്കും വേണ്ട

ഉറങ്ങുമ്പോള്‍ എന്തുനല്ലവന്‍
കൂര്‍ കൂര്‍ എന്ന് കുറുങ്ങല്‍
ഉണര്‍ന്നാലോ മൂരിനിവര്‍ത്തും
മൂരിയും പോത്തുമാവും

ആലോചിച്ച് നോക്കൂ
നമ്മുടെ മന്ത്രിമാര്‍ ഇങ്ങനെയല്ലേ
അപ്പോള്‍ കവിതയ്ക്കിട്ട പേര്‌
അനര്‍ത്ഥമല്ലേ?


* സാമൂഹിക വിമര്‍ശനം നടത്തുന്ന കവിതകള്‍ വളരെ അപൂര്‍വമായേ എഴുതാറുള്ളൂ. മൂഡ് തോന്നിയപ്പോള്‍ ഒരെണ്ണം എഴുതുന്നു. അഭിപ്രായമറിയിക്കുമല്ലോ..

പ്രതികരണങ്ങള്‍

Re: പൂച്ചകള്‍ ഭരിക്കുന്നു - കവിത
ഹാ രാഗേന്ദു അതിമനോഹരം നിന്റെയീ ഗാ‍നം ആക്ഷേപ ഹാസ്യത്താല്‍ പൊതിഞ്ഞെടുത്തൊരു കവിതാ ശലകം
Re: പൂച്ചകള്‍ ഭരിക്കുന്നു - കവിത
ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിടുന്ന ഈ കവിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. പൂച്ചയെ മന്ത്രിമാരോട് ഉപമിക്കുന്ന ഭാഗം എത്ര വായിച്ചിട്ടും മതിവരുന്നില്ല. സമകാലിക രാഷ്ടീയത്തിനുനേരെ പിടിക്കുന്ന മുഖകണ്ണാടിയാണ് ഈ കവിത. ഒപ്പം സുന്ദരമായ ഭാഷ, അനുവാചക ഹൃദയങ്ങളില്‍ ആഴ്ന്നിറന്നുങ്ങുന്ന ആലാപനശൈലി. നമ്മുടെ കൊമ്പന്മാരായ സമകാലിക മലയാള കവികള്‍ ഈ കവിത വായിച്ചിരുന്നെങ്കില്‍ ഈ കവിയെ നമിച്ചേനെ!!!
Re: പൂച്ചകള്‍ ഭരിക്കുന്നു - കവിത
നന്ദി സുഹൃത്തുക്കളേ നല്ല വാക്ക് പറഞ്ഞതിന്‌. വീണ്ടുമെഴുതാം, തീര്‍ച്ചയായും.
Re: പൂച്ചകള്‍ ഭരിക്കുന്നു - കവിത
നന്നായിരിക്കുന്നു മാഷെ..വീണ്ടും എഴുതണം...
നിരാകരണവ്യവസ്ഥ