Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത

അന്ന് അവന്‍റെ ജ്ഞാനസ്നാന ദിനമായിരുന്നു
അവനെന്നാല്‍ ജോണ്‍ എബ്രഹാം
അവന്‍ ഏറെപ്പേരെ ജ്ഞാനസ്നാനം ചെയ്യിച്ചു
അഗ്രഹാരങ്ങള്‍ വെടിപ്പായി

കള്ളും കഞ്ചാവും അവന്‍റെ ട്രൌസറിനുള്ളില്‍ ഒളിച്ചിരുന്നു
കുഞ്ഞിരാമന്‍ നായര്‍ കുട്ടികള്‍ക്ക് മിഠായി കൊടുക്കുമ്പോലെ
അവനത് ശിഷ്യര്‍ക്ക് വീതിച്ചുകൊടുത്തു
തന്‍റെ ഓര്‍മ്മക്കായി ഫിലിം ഫെസ്റ്റിവല്‍ നടത്തണമെന്ന ഉപദേശത്തോടെ

അവന്‍ അന്ത്യക്രിസ്തുവായിരുന്നു
യോഹന്നാനെപ്പോലെ അവന്‌ മുമ്പില്‍ ഋതിക് ഖട്ടക് നടന്നു
ശിഷ്യരായി അടൂരും അരവിന്ദും കുമാരനും ജോര്‍ജ്ജും പിന്തുടര്‍ന്നു..
പ്രിയദര്‍ശനന്ന് ലാലുമായി ചങ്ങാത്തത്തിലായിരുന്നെത്രെ, പിള്ളാര്‍!

കാലം കടന്നുപോയി, ജീവിതം കയ്ച്ചുകയ്ച്ച് അവന്‍ കുരിശിലേറി
സിനിമാകൊട്ടക പോലൊരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് അവന്‍ പറന്നു
താങ്ങാന്‍ മാലാഖമാര്‍ വന്നില്ല, നിന്‍റെ ഹിതം നടക്കട്ടെ
എന്നാണല്ലോ അവന്‍ ദൈവത്തോട് പറഞ്ഞത്..

അവന്‍ മരിച്ചില്ല, നമ്മള്‍ നടത്തുന്ന ജോണ്‍ എബ്രാഹം
ചലച്ചിത്രോത്സവങ്ങളില്‍ അവനുയിര്‍ത്തു
അവന്‍റെ സിനിമകള്‍ തിരശീലയില്‍ തിളങ്ങുമ്പോള്‍
ചിരിച്ചതെന്തിന്‌ തീയേറ്റര്‍?



*ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിയ 'എവിടെ ജോണ്‍' എന്ന കവിതയ്ക്ക് ഒരു പുതിയ അനുബന്ധം

പ്രതികരണങ്ങള്‍

Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
നന്നായിരിക്കുന്നു, സുഹൃത്തേ. ജോണിന്‍റെ പ്രതിഭ പതിഞ്ഞ സിനിമ പ്രകാശവീചികളായി തിരശ്ശീലയില്‍ പടരുമ്പോള്‍ ഉണ്ടാവുന്ന സുഖകരമായ അനുഭവത്തില്‍ നിന്നായിരിക്കണം തീയേറ്റര്‍ ചിരിച്ചത്. നല്ല ബിംബം. ഇനിയും എഴുതുക..
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
നന്നായിരിക്കുന്നു.ഇനിയും എളുതുക.കവിത മരിച്ചിഠ്ഠില്ല ഉറപ്പ
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
കവിത ആസ്വദിച്ചതിന്‌ നന്ദി. എന്‍റെ "ആരോടും പറയല്ലേ" എന്ന കഴിഞ്ഞ കവിതയ്ക്ക് ഒരു ചെറ്റ അഭിപ്രായമിട്ടിരുന്നു. വളര്‍ന്ന് വരുന്ന കവികളെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത വായനക്കാരനുണ്ട്. സുസ്മിത്, നന്ദി പ്രോത്സാഹനത്തിന്‌.
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
അതിമധുരമായ ശ്രുതിബിംബങ്ങള്‍ കോര്‍ത്തിണക്കിയ ഇത്തരം കവിതകളാണ് ഉറവ വറ്റിക്കൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തിന് ഇന്ന് ആവശ്യം. തീര്‍ച്ചയായും ഈ കവി ഭാവിയുടെ വാഗ്ദാനമാണെന്ന് ഞാന്‍ ഉറപ്പിച്ചുപറയുന്നു. ഈ കവിതയുടെ ഓരോ വരികളിലും കാവ്യഗന്ധം തുടിച്ചുനില്‍ക്കുന്നുണ്ട്. ഈ തുടിപ്പിലൂടെ കവിയുടെ ഹൃദയമിടിപ്പാണ് അനുവാചകര്‍ ആസ്വദിക്കുന്നത്. പറ്റുമെങ്കില്‍ ഈ കവിത മലയാളം ബിരുദക്കാര്‍ക്ക് പാഠ്യവിഷയമാക്കണെമെന്നാണ് ഈ എളിയ വായനക്കാരന്റെ അഭിപ്രായം.
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
അതെ ആധുനിക കവിതയെന്നാല്‍ ഇങ്ങനെയിരിക്കണം.......ഇനിയും എഴുതൂ...സുഹൃത്തേ എഴുതി എഴുതി......മലയാള കാവ്യലോകത്തെ ഉജ്ജ്വല പ്രതിഭകളില്‍ ഒരാളായി തീരാന്‍ ഞാന്‍ ആശംസിക്കുന്നു...എന്നും അങ്ങയുടെ ഒരു കവിത ഞാന്‍ പ്രതീക്ഷിക്കുന്നു......
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
അജ്ഞാതനാമധാരികളായ രണ്ടുപേരേ നിങ്ങള്‍ എന്നെ കളിയാക്കിയതാണോ? ഞാന്‍ അങ്ങനെ സംശയിക്കുന്നു. നല്ല വാക്കുകളാണ്‌ എഴുതിയതെങ്കില്‍ എന്തുകൊണ്ട് സ്വന്തം പേരും ഇമെയില്‍ ഐഡിയും ഇവിടെ നല്‍കുന്നില്ല? ദയവായി വ്യക്തമാക്കൂ.
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
കവിതയെന്നത് കേവലം വാക്കുകളല്ല, വാക്കുകള്‍ക്കുള്ളില്‍ അടങ്ങിയിരികുന്ന ആത്മാംശം അണ്. അത് ചോര്‍ന്നുപോകാതെ എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഇനിയും എഴുതുക.
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
നന്നായിരിക്കുന്നു......ഇനിയും എഴുതുക ഇങ്ങയുള്ള നല്ല കവിതകള്‍.......
Re: ചിരിച്ചതെന്തിന്‌ തീയേറ്റര്‍? - കവിത
അനന്ദഭദ്രന്‍, രാമന്‍ - നന്ദി... നന്ദി..
നിരാകരണവ്യവസ്ഥ