ഞാന്‍ ഒരു സ്വപ്നം കണ്ടു
ഒരു അസ്ഥികൂടം, ഒരു ഒഴിഞ്ഞ കിളിക്കൂട്
മുട്ടയിട്ട് കൂട്ടുന്ന പുഴുക്കുഞ്ഞുങ്ങള്‍,
തുരുമ്പിച്ച നാണയത്തുട്ടുകള്‍ അരികില്‍..
ഇത്രയൊക്കെ ഞാന്‍ പറഞ്ഞിട്ടും
നിങ്ങള്‍ക്ക് ഈ സ്വപ്നം മനസ്സിലായില്ലേ?
നിങ്ങള്‍ക്കായി ഞാന്‍ കുറച്ചുകൂടി
ക്ലൂകള്‍ തന്ന് സഹായിക്കാം
അരികില്‍ ഒഴിഞ്ഞ കോണില്‍
വിഷക്കുപ്പിയും പഴവും.
പുറത്ത് കവലയില്‍
പുകിലും പൊല്ലാപ്പും
ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും
സ്വപ്നമെന്തെന്ന്..
ആരോടും പറയല്ലേ
ആ രഹസ്യത്തെ!
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍