മുംബൈ: ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യ റായ് തമിഴ് ചിത്രത്തിലഭിനയിക്കുന്നു. ഐശ്വര്യയും ഹൃതിക് റോഷനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഹിന്ദി ചിത്രം ജോധ അക്ബറിന്റെ തമിഴ് പതിപ്പിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മുന്‍ ലോക സുന്ദരിയുടെ ചലച്ചിത്ര ലോകത്തേയ്ക്കുള്ള പ്രവേശനം തമിഴിലൂടെയായിരുന്നു. ആദ്യ ചിത്രമായ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായാണ് ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. തുടര്‍ന്ന് കണ്ടു കൊണേ്ടന്‍ കണ്ടു കൊണേ്ടന്‍, ജീന്‍സ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. കണ്ടുകൊണ്ടേനില്‍ മമ്മൂട്ടിയുടെ ജോഡിയായാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യ നായികയായ താല്‍ എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കും വന്‍ ഹിറ്റായിരുന്നു.
തമിഴ് ചലച്ചിത്രാസ്വാദകര്‍ക്ക് ഐശ്വര്യയോടുള്ള ആരാധന കണക്കിലെടുത്താണ് അശുതോഷ് ഗോവാികര്‍ സംവിധാനം ചെയ്യുന്ന ജോധ അക്ബര്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നത്. ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ലഗാന്റെ സംവിധായകനാണ് ഗോവാരികര്‍. മുഗള്‍ ചക്രവര്‍ത്തി അക്ബറും രജപുത്ര വനിതയായ ജോധ ഭായിയും തമ്മിലുള്ള പ്രണയമാണ് ജോധ അക്ബറിന്റെ പ്രമേയം. അക്ബര്‍ ചക്രവര്‍ത്തിയായി ഹൃതിക്കും ജോധഭായിയായി ഐശ്വര്യയും വേഷമിടുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നാണ് കരുതുന്നത്.
ലോഡുചെയ്യുന്നു...