Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ആരോടും പറയല്ലേ - കവിത

ഞാന്‍ ഒരു സ്വപ്നം കണ്ടു
ഒരു അസ്ഥികൂടം, ഒരു ഒഴിഞ്ഞ കിളിക്കൂട്
മുട്ടയിട്ട് കൂട്ടുന്ന പുഴുക്കുഞ്ഞുങ്ങള്‍
തുരുമ്പിച്ച നാണയത്തുട്ടുകള്‍


ഇത്രയൊക്കെ ഞാന്‍ പറഞ്ഞിട്ടും
നിങ്ങള്‍ക്ക് ഈ സ്വപ്നം മനസ്സിലായില്ലേ?
നിങ്ങള്‍ക്കായി ഞാന്‍ കുറച്ചുകൂടി
ക്ലൂകള്‍ തന്ന് സഹായിക്കാം

കരളിലെ ഒഴിഞ്ഞ കോണില്‍
വിഷക്കുപ്പിയും പഴവും.
പുറത്ത് കവലയില്‍
പുകിലും പൊല്ലാപ്പും


ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും
സ്വപ്നമെന്തെന്ന്..
ആരോടും പറയല്ലേ
ആ രഹസ്യത്തെ!
നിരാകരണവ്യവസ്ഥ